India

സുപ്രീം കോടതി നിർദേശം തള്ളി ഡോക്ടർമാർ; ആവശ്യങ്ങൾ അംഗീകരിക്കാതെ പിൻമാറില്ല

Posted on

പ്രതിഷേധം അവസാനിപ്പിക്കണമെന്ന സുപ്രീം കോടതി നിർദേശം തള്ളി പശ്ചിമ ബംഗാളിലെ ജൂനിയർ ഡോക്ടർമാർ. ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദ്യാർത്ഥിനിയായ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തുന്ന സമരം തുടരുമെന്ന് അറിയിച്ചു.  പ്രതിഷേധം അവസാനിപ്പിച്ച് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജോലിയിൽ പ്രവേശിക്കാനാകുന്നു ഡോക്ട‍ർമാരോട് കോടതി നിർദ്ദേശിച്ചത്. കൊൽക്കത്ത പോലീസ് കമ്മിഷണറും  ആരോഗ്യ സെക്രട്ടറിയും രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

പൊതുസമൂഹത്തിന് സേവനം നൽകരുതെന്ന് നിർബന്ധിതർക്ക് ബാധ്യതയുണ്ടെന്ന് മറക്കാൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി പ്രതിഷേധക്കാരെ ഓർമ്മിപ്പിച്ചിരുന്നു. സമരം അവസാനിപ്പിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാരിന് നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിൻ്റേതായിരുന്നു നിർദ്ദേശം.  ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, വിശ്രമമുറികള്‍ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും സർക്കാരിനോട് കോടതി പറഞ്ഞിരുന്നു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ തുടർച്ചയായി ഒരു മാസമാണ് ജോലിയില്‍ പ്രവേശിക്കാതെ പ്രതിഷേധിക്കുന്നത്. ഇത് സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version