സുപ്രീം കോടതിയിലെ നീതിദേവത പ്രതിമയിലെ മാറ്റത്തിൽ വ്യാപക പ്രതിഷേധം. സുപ്രീംകോടതി ബാർ അസോസിയേഷനാണ് ഏറ്റവും ഒടുവിൽ രംഗത്ത് വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രമേയവും പാസാക്കിയിട്ടുണ്ട്. ബാർ അസോസിയേഷൻ അംഗങ്ങളുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനമെടുത്തത് എന്നാണ് പ്രമേയത്തിലെ കുറ്റപ്പെടുത്തൽ.
“ഈയടുത്തായി സുപ്രീംകോടതി ചിഹ്നത്തിലും നീതിദേവതയുടെ പ്രതിമയിലും ഏകപക്ഷീയമായി ചില മാറ്റങ്ങൾ വരുത്തി. ബാർ അസോസിയേഷനുമായി കൂടിയാലോചന നടത്താതെയായിരുന്നു മാറ്റങ്ങൾ. ഇതിനെക്കുറിച്ച് അസോസിയേഷന് അറിവുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച ഒരു സൂചനയും നൽകിയിരുന്നില്ല” -സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രമേയത്തിൽ പറഞ്ഞു.