Kerala

500 കോടി ചോദിച്ചു, 100 കോടി തന്നു, ധനവകുപ്പ് സപ്ലൈകോയ്ക്ക് നൽകിയ പണം അപര്യാപ്തമെന്ന് ഭക്ഷ്യമന്ത്രി

ന്യൂഡൽഹി: സപ്ലൈകോയ്ക്ക് സംസ്ഥാന സർക്കാർ അനുവദിച്ച 100 കോടി അപര്യാപ്തമെന്ന് മന്ത്രി ജി ആർ അനിൽ. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പണം ആവശ്യമാണ്. ധനമന്ത്രി കെ എൻ ബാലഗോപാലുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തും. ഓണ മാർക്കറ്റിൽ സപ്ലൈകോ ഫലപ്രദമായി ഇടപെടുമെന്നും ജി ആർ അനിൽ വ്യക്തമാക്കി.

ഓണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സപ്ലൈകോയ്ക്ക് ധനവകുപ്പ് 100 കോടി അനുവദിച്ചത്. ഈ തുക അപര്യാപ്തമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. കുറഞ്ഞത് 500 കോടിയെങ്കിലും വേണം.
വിതരണക്കാർക്ക് അടക്കം പണം നൽകേണ്ട സാഹചര്യം ഉണ്ട്. മാധ്യമങ്ങളിലൂടെയാണ് പണം അനുവദിച്ച കാര്യം താൻ അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top