Kerala
വില കുറച്ച് സപ്ലൈകോ; വെളിച്ചെണ്ണയ്ക്കും മുളകിനും പുതുക്കിയ വില
തിരുവന്തപുരം: സപ്ലൈകോ വില്‍പനശാലകളില്‍ സബ്‌സിഡി മുളകിനും വെളിച്ചെണ്ണയ്ക്കും വിലകുറച്ചു. മുളക് അരക്കിലോയ്ക്ക് 86. 10 രൂപയില്‍ നിന്നും 78.75 രൂപയായും വെളിച്ചെണ്ണ അര ലിറ്റര്‍ സബ്‌സിഡി ഉള്‍പ്പെടെ ഒരു ലിറ്ററിന് 142.80 രൂപയായും പുതുക്കി നിശ്ചയിച്ചു. നാളെ മുതലാണ് കുറഞ്ഞ വില നിലവില്‍ വരിക.
വെളിച്ചെണ്ണയ്ക്ക് നേരത്തെ 152.25 രൂപയായിരുന്നു വില. അഞ്ച് ശതമാനം ജിഎസ്ടി ഉള്‍പ്പെടെയുള്ള വിലയാണിത്. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ പൊതുവിപണി യില്‍ നിന്ന് 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലഭിക്കുക. ചെറുപയര്‍ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോള്‍ (ഒരു കിലോഗ്രാം) 95 രൂപ, വന്‍ കടല (ഒരു കിലോഗ്രാം) 69 രൂപ, വന്‍പയര്‍ (ഒരു കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 111 രൂപ എന്നിങ്ങനെയാണ് സബ്‌സിഡി വില.
മല്ലി (500ഗ്രാം) 40.95 രൂപ, പഞ്ചസാര (ഒരു കിലോഗ്രാം) 28.35രൂപ എന്നിങ്ങനെയാണ് ജിഎസ്ടി ഉള്‍പ്പെടെയുള്ള വില. ജയ അരി (ഒരു കിലോഗ്രാം) 29 രൂപ, കുറുവ, മട്ട എന്നീ അരികള്‍ക്ക് ഒരു കിലോഗ്രാം 30 രൂപ വീതം, പച്ചരി (ഒരു കിലോഗ്രാം) 26 രൂപ എന്നീ നിരക്കിലാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ നല്‍കുക.