Kerala

കുടിശ്ശിക 500 കോടി രൂപ, ടെൻഡറില്‍ പങ്കെടുക്കാതെ വിതരണക്കാര്‍; സപ്ലൈക്കോ കടുത്ത പ്രതിസന്ധിയിൽ

Posted on

എറണാകുളം: സപ്ലൈക്കോ കടുത്ത പ്രതിസന്ധിയിൽ .കുടിശ്ശികയിൽ ടെൻഡർ മുടങ്ങി.കഴിഞ്ഞ 29 ആം തിയതി നടന്ന ടെൻഡറിൽ വിതരണക്കാർ ആരും പങ്കെടുത്തില്ല.സബ്സിഡി ഉത്പന്നങ്ങൾ അടക്കം 40 ഇനങ്ങൾക്കാണ് ടെൻഡർ ക്ഷണിച്ചത്.വിതരണക്കാർക്ക് മാത്രം സപ്ലൈക്കോ കുടിശ്ശിക 500 കോടി രൂപയാണ്.  ഇനിയും കുടിശ്ശിക തീർത്തില്ലെങ്കിൽ ടെൻഡറിൽ പങ്കെടുക്കില്ലെന്ന് വിതരണക്കാർ വ്യക്തമാക്കി.

ടെൻഡർ ലഭിച്ചാൽ മൂന്ന് ദിവസത്തിനകം ഉത്പന്നങ്ങൾ സ്റ്റോറുകളിൽ എത്തിയിരുന്നു.ടെൻ‍ഡർ മുടങ്ങിയതിനാൽ ഈ ദിവസങ്ങളിൽ ഉത്പന്നങ്ങൾ സ്റ്റോറുകളില്ലെത്തില്ല.അടുത്തയാഴ്ച വീണ്ടും ടെൻഡർ ക്ഷണിക്കാൻ സപ്ലൈക്കോ തീരുമാനിച്ചിട്ടുണ്ട്.ശബരി ഉത്പന്നങ്ങളും,പാക്ക്ഡ് ഉത്പന്നങ്ങളുംമാത്രമാണ് സപ്ലൈക്കോ സ്റ്റോറുകളില്‍ ഇപ്പോഴുള്ളത്.

സഹകരണവകുപ്പിന് കീഴിലുള്ള മാവേലി സ്റ്റോറുകൾ മുഖം മാറ്റാൻ ഒരുങ്ങുകയാണ്.കച്ചവടം കുറഞ്ഞ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ സാധ്യത ഉള്ള സ്ഥലങ്ങളിലേക്ക് മാറ്റാനാണ്..  ആലോചന.സെല്‍ഫ് സർവീസ് രീതിയിലേക്കും മാറാനും  തീരുമാനം ഉണ്ട്.സൂപ്പർ മാർക്കറ്റ് മാതൃകയിൽ വില്‍പ്പന ശാലകള്‍ പുനർവിന്യസിക്കും.കഴിഞ്ഞ 3 മാസത്തിനിടെ സംസ്ഥാനത്ത് മാവേലി സ്റ്റോറുകളിലെ  വില്പന 30 ശതമാനം ഇടിഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version