India

‘സിനിമ വെറും കഥയാണെന്നും യാഥാർത്ഥ്യം മറ്റൊന്നാണെന്നും മാതാപിതാക്കൾ കുട്ടികളോട് പറയണം’; സണ്ണി ലിയോണി

Posted on

ബോളിവുഡ് സിനിമകളെ കുറിച്ചും വയലൻസ് കാണിക്കുന്ന സിനിമകളെ വിമർശിച്ചും ബോളിവുഡ് നടി സണ്ണി ലിയോണി. ഏത് സിനിമ കാണണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കാണികൾക്കുണ്ടെന്നും എന്നാൽ രക്ഷകർത്താക്കൾ സിനിമയെന്ത് എന്നതിനെ കുറിച്ച് കുട്ടികൾക്ക് മാർഗനിർദേശം നൽകേണ്ടത് അനിവാര്യമാണെന്നും സണ്ണി ലിയോണി പറഞ്ഞു. ബിഗ് സ്ക്രീനിൽ കാണുന്നതെല്ലാം അന്ധമായി വിശ്വസിക്കരുതെന്നും ഡിഎൻഎയ്ക്ക് നൽകിയ അഭിമുഖത്തിൽ സണ്ണി വ്യക്തമാക്കി.

സിനിമയെ താൻ വിശ്വസിക്കുന്നത് ഒരു സൈക്കിൾ പോലെയാണ്. ഒരു സമയത്ത് സിനിമയിൽ പ്രതിസന്ധി ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വലിയ പ്രേക്ഷകർ കുടുംബസമേതം തിയേറ്ററിൽ പോയി സിനിമ കാണുന്നു. ഏത് സിനിമ കാണണമെന്ന് തീരുമാനിക്കുന്നതും പ്രേക്ഷകരാണ്. അതുപോലെ തന്നെ ചില എഴുത്തുകളോടും കഥകളോടും നമ്മൾ എപ്പോഴും യോജിക്കണമെന്നില്ല. അത് റൈറ്ററുടെ ഇഷ്ടമാണ്, സണ്ണി പറഞ്ഞു.

സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് അനിമൽ സിനിമയെ ഉദാഹരണമാക്കി നടി പറയുന്നതിങ്ങനെ, ഫിക്ഷനെയും റിയാലിറ്റിയെയും കുറിച്ചുള്ള അവബോധം പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അനിമൽ പോലുള്ള സിനിമകളിൽ കാണുന്നതല്ല ജീവിതം എന്ന് പറയണം. അവരെ സഹാനുഭൂതിയും എന്ത് കാണുന്നു എന്ന ധാരണയും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം, സണ്ണി ലിയോണി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version