തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതിയുടെ പിതാവ്.

മകളും സുകാന്തും ഒരുമിച്ച് യാത്ര ചെയ്തത് താന്‍ കണ്ടുപിടിച്ചെന്നും വിവാഹം കഴിക്കാനുളള അവരുടെ തീരുമാനത്തെ എതിര്‍ത്തിരുന്നില്ലെന്നും പിതാവ് പറഞ്ഞു.
ഒരുമിച്ച് യാത്ര ചെയ്യരുതെന്ന് മകളോട് പറഞ്ഞിരുന്നുവെന്നും സുകാന്തിന്റെ സംസാരം മകള്‍ക്ക് മനോവിഷമമുണ്ടാക്കിയിരിക്കാം, തുടര്‍ന്നാകാം മകള്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

