ബെംഗളൂരു: ആൺകുഞ്ഞിന് ജന്മം നൽകാത്തതിന് ഭർത്താവ് അപമാനിച്ചു. ഇതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാൾ ചല്ലേരി ഗ്രാമത്തിലാണ് ഈ സംഭവം ഉണ്ടായത്. സംഭവത്തിൽ ഹനുമാവ ഗുമ്മാഗേരി (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ഹനുവാമ്മയുടെ മൃതദേഹം കണ്ടെത്തിയത്.
![](https://www.kottayammedia.com/wp-content/uploads/2024/08/achayans-gold-27-8-24.jpg)
ഇവരുടെ ഭർത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരെ കൊപ്പാൾ റൂറൽ പൊലീസ് കേസെടുത്തു. നാലു മാസം മുൻപാണ് ഹനുമാവ മൂന്നാമതും പെൺകുഞ്ഞിനെ പ്രസവിച്ചത്. ആൺകുഞ്ഞുണ്ടാകാത്തതിൽ ഹനുമാവയെ ഗണേഷ് പതിവായി കുറ്റപ്പെടുത്തിയിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
രണ്ടു വർഷം മുൻപ് രണ്ടാമത്തെ പെൺകുഞ്ഞ് ജനിച്ചതിനു പിന്നാലെയാണ് ഇയാൾ ഭാര്യയെ അപമാനിക്കുന്നത് പതിവാക്കിയതെന്ന് ഹനുമാവയുടെ പിതാവ് ബാസപ്പ നൽകിയ പരാതിയിൽ പറയുന്നു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)