കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ എട്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത. മേപ്പാടി ചേമ്പോത്തറ കോളനിയിലെ സുനിത–വിനോദ് ദമ്പതികളുടെ മകൻ ബബിലേഷ് ആണ് മരിച്ചത്. കുട്ടിയെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. കുളത്തിൽ മറ്റ് കുട്ടികളോടൊപ്പം കുളിക്കാൻ പോയതിന് ബബിലേഷിനെ അച്ഛൻ വഴക്ക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.