Kerala
ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് അയച്ചുകൊടുത്തു; യുവതി ജീവനൊടുക്കി
കൊല്ലം: ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് വാട്‌സ്‌ആപ്പിലൂടെ അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി. ചിതറ കുമ്മിൾ മുള്ളാണിപ്പച്ച സ്വദേശിനി ശ്രീവിദ്യയാണ് (24) മരിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.
തെറ്റിമുക്കിന് സമീപമുള്ള വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ശ്രീവിദ്യയെ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പായിരുന്നു ചിതറ കാരിച്ചിറ സ്വദേശി ജിതിനുമായുള്ള ശ്രീവിദ്യയുടെ വിവാഹം. മരിക്കാൻ പോവുകയാണെന്ന് അറിയിച്ച് ശ്രീവിദ്യ ജിതിന് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. തുടർന്ന് ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും അയച്ചു.
ശ്രീവിദ്യയെ ജിതിൻ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല. വീട്ടിലെത്തിയപ്പോഴേക്കും ശ്രീവിദ്യ ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു. ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി. ഇവർക്ക് രണ്ടുവയസ്സുള്ള കുഞ്ഞുണ്ട്.