Kerala
പ്രവർത്തകർക്ക് പെൻഷനുമില്ല ഗ്രാറ്റിവിറ്റിയുമില്ല; രാഷട്രീയത്തിലും റിട്ടയർമെന്റ് വേണം: ജി സുധാകരൻ
ആലപ്പുഴ: സർക്കാർ സംവിധാനം പോലെ തന്നെ രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് വേണമെന്ന് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരൻ. കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
62 വർഷമായി പാർട്ടിയിലുണ്ട്. ഇവിടെ പെൻഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രായപരിധി കഴിഞ്ഞവർ എങ്ങനെ ജീവിക്കുന്നു എന്നറിയണം. തനിക്ക് പ്രശ്നമില്ല. പെൻഷൻ കിട്ടും. ചികിത്സാ സഹായവും കിട്ടും. ഇതൊന്നും ഇല്ലാത്തവർ എന്ത് ചെയ്യുന്നുവെന്ന് അറിയണമെന്നും സുധാകരൻ പറഞ്ഞു.
താൻ എംഎൽഎ ആയത് കൊണ്ട് രക്ഷപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഴിയടച്ച് വേദികെട്ടിയുള്ള സമ്മേളനത്തിനെയും ജി സുധാകരൻ പരോക്ഷമായി വിമർശിച്ചു. സമരം ചെയ്യുന്നവർ ഗതാഗത നിയമം പാലിക്കണമെന്നായിരുന്നു നിർദേശം.