Kerala

പത്തനംതിട്ടയെ ഭീതിയിലാഴ്ത്തി തെരുവ് നായകൾ

തിരുവല്ല: പത്തനംതിട്ടയെ ഭീതിയിലാഴ്ത്തി തെരുവ് നായകൾ. ഈ വർഷം ഇതുവരെ തെരുവ് നായയുടെ കടിയേറ്റത് 1,257 പേർക്ക്.

തെരുവ് നായകളെ നിയന്ത്രിക്കാനുള്ള എബിസി പദ്ധതി ഒന്നുപോലും ജില്ലയിൽ പ്രവർത്തിക്കുന്നില്ല. ജില്ലയിലെ ചെറുപട്ടണങ്ങളെല്ലാം തെരുവുനായ ഭീതിയിലാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജില്ലയിൽ 50,823 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

പത്തനംതിട്ട കുമ്പഴയിൽ നഗരസഭ ഓപ്പൺ സ്റ്റേജിലാണ് തെരുവുനായകളുടെ സങ്കേതം. മഴപെയ്താൽ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ഒരിടത്ത് തമ്പടിക്കും. ഇവയെ പേടിച്ച് പുറത്തിറങ്ങാൻ ഭയമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം ഒരു പേപ്പട്ടി മറ്റ് തെരുവ് നായ്ക്കളെ കടിച്ചതായും നാട്ടുകാർ പറയുന്നു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top