Kerala

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

കോഴിക്കോട്: വടകരയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം. നിരവധി പേർക്ക് കടിയേറ്റു. വില്ല്യാപ്പള്ളി പഞ്ചായത്ത് ഓവർസിയർ ഷിജിന, മയ്യന്നൂർ താഴെപുറത്ത് ബിന്ദു, മണാട്ട് കുനിയിൽ രാധ, ചമ്പപ്പുതുക്കുടി പുഷ്പ, വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികൾ എന്നിവർക്കാണ് കടിയേറ്റത്.

പരിക്കേറ്റവരെ വടകര ​ഗവ. ജില്ലാ ആശുപത്രിയിലും കുട്ടികളിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മയ്യന്നൂർ ചാത്തൻകാവിൽ സ്ഥല പരിശോധനയുടെ ഭാ​ഗമായി എത്തിയപ്പോഴാണ് പഞ്ചായത്ത് ഓവർസിയർ ഷിജിനയ്ക്ക് കടിയേറ്റത്. മേഴ്സി ബിഎഡ് കോളജ് ജീവനക്കാരി ബിന്ദുവിനെ വീട്ടിലേക്കു പോകുമ്പോഴാണ് ആക്രമിച്ചത്. രാധ, പുഷ്പ എന്നിവർക്ക് റോ‍ഡിലൂടെ നടന്നു പോകുമ്പോഴാണ് കടിയേറ്റത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top