Politics
കേരള കോൺഗ്രസ് ഇനി യുഡിഎഫിലേക്കില്ല; അഭ്യൂഹങ്ങൾക്കിടയിൽ പ്രതികരിച്ചു സ്റ്റീഫൻ ജോർജ്
കേരള കോണ്‍ഗ്രസ് (എം) യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് പോയതുമുതല്‍ തിരികെ എത്തുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്ന സമയത്തെല്ലാം ഈ വാര്‍ത്ത ശക്തമാകാറുമുണ്ട്.
എന്നാല്‍ ഇതെല്ലാം പാടെ തള്ളിക്കളയുകയാണ് കേരള കോണ്‍ഗ്രസ് (എം) നേതാവ് സ്റ്റീഫന്‍ ജോര്‍ജ്. കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് തിരികെ പോകില്ലെന്നാണ് സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കുന്നത്.
“ഷര്‍ട്ടും മുണ്ടും മാറുന്നതുപോലെയല്ല മുന്നണി മാറ്റം. കേരള കോണ്‍ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയതാണ്. മുന്നണി മാറ്റ വാര്‍ത്തകള്‍ പാര്‍ട്ടിയെ മോശമാക്കുന്നതുമായി ബന്ധപ്പെട്ട ഗൂഡാലോചനയുടെ ഭാഗമാണ്. ഈ രീതിയില്‍ ആലോചന നടന്നിട്ടില്ല. യുഡിഎഫ് ജയിക്കണമെങ്കില്‍ കേരള കോണ്‍ഗ്രസ് (എം) വേണമെന്ന ചിന്തയിലാണ് ക്ഷണം.” – സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.