കോട്ടയം: പാലാ: കരൂർ പഞ്ചായത്തിലെ കുടക്കച്ചിറയിൽ രാത്രി പ്രകൃതി ഒരുക്കിയ ദൃശ്യവിരുന്ന് നാട്ടുകാരെ അത്ഭുത പരതന്ത്രരാക്കി.
രാത്രി ഏഴ് മണിയോടെയാണ് ആകാശത്ത് അഭൗമ പ്രകാശമുയർന്നത്.കടൽ തീരത്ത് കാണുന്ന അസ്തമയ സൂര്യനെ പോലെ പ്രദേശത്താകെ വെളിച്ചം തിളങ്ങി.
കണ്ടവർക്കൊന്നും മനസിലായില്ലെങ്കിലും ,കുറെ പേർ അതിൻ്റെ വീഡിയോ എടുത്തു. കുടക്കച്ചിറ ഒന്നാം വാർഡിൽ സെൻ്റ് തോമസ് മൗണ്ട് ഭാഗത്തെ ആകാശത്താണ് ഈ പ്രകാശവർഷം ഉണ്ടായത്.
ശാസ്ത്രീയമായ അവലോകനങ്ങൾക്ക് വിധേയമാക്കേണ്ടുന്ന പ്രകാശവർഷമാണ് ഇന്ന് വൈകിട്ട് കുടക്കച്ചിറ സെൻ്റ് തോമസ് മൗണ്ടിൽ ദൃശ്യമായത്.കലാമുകുളം ഭാഗത്താണ് ഈ പ്രകാശഗോളം പറന്നു വരുന്നത് നാട്ടുകാർ കണ്ടത് .ഏതാനും നിമിഷ നേരം ഈ അഭൗമ പ്രകാശം ജനങ്ങളിൽ അത്ഭുതം വിടർത്തി മറയുകയായിരുന്നു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ