Kerala

വിവാഹം നടക്കേണ്ട വേദിയിലേക്ക് ജെൻസനില്ലാതെ ശ്രുതി എത്തി; ചേർത്തുപിടിച്ച് മമ്മൂട്ടി

Posted on

വധുവായി അണിഞ്ഞൊരുങ്ങി ജെൻസനൊപ്പം വിവാഹ വേദിയിൽ എത്തേണ്ടിയിരുന്ന ശ്രുതി കാലിൽ ബാൻഡേജും കയ്യിൽ ഊന്നുവടിയുമായി ഒറ്റക്കെത്തി. ശ്രുതിയുടെയും ജെൻസന്റെയും വിവാഹത്തിനായി നടൻ മമ്മൂട്ടി കരുതിവച്ചിരുന്ന സ്‌നേഹ സമ്മാനം ഏറ്റുവാങ്ങിയത് ഏവരുടെയും കരളലിയിക്കുന്ന കാഴ്‌ചയായിരുന്നു.

കൊച്ചിയിൽ 40 യുവതീയുവാക്കളുടെ ‘ട്രൂത്ത് മാംഗല്യം’ എന്ന പേരിൽ നടത്തിയ സമൂഹ വിവാഹത്തിൽ ഒന്ന് ശ്രുതിയുടെയും ജെൻസന്റെയും ആകേണ്ടതായിരുന്നു. ഇതിനിടെ വിധിയുടെ ക്രൂരയിൽ ശ്രുതി തനിച്ചായി. ജെൻസൻ വിടപറഞ്ഞെങ്കിലും ചടങ്ങിലേയ്ക്ക് ശ്രുതിയെ ക്ഷണിക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ക്ഷണം സ്വീകരിച്ച് ശ്രുതി ട്രൂത്ത് ഫിലിം നടത്തുന്ന സമൂഹവിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version