Kerala
വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു, ജാമ്യം
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി.
സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറിലിടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. സംഭവത്തില്‍ നടനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.