Kerala

ബാറുകളിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുത്; വിചിത്ര ഉത്തരവുമായി എസ് പി

Posted on

മലപ്പുറം: വാഹന പരിശോധന സംബന്ധിച്ചു വിചിത്ര ഉത്തരവുമായി മലപ്പുറം എസ് പി. ബാറുകളിൽ നിന്നും മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്നാണ് ഉത്തരവ്. ബാറിന്റെ അധികാര പരിധിയിൽ നിന്നും മദ്യപിച്ചു വരുന്നവരെയും പിടികൂടരുതന്നും എസ്എച്ച്ഓ മാർക്ക് നിർദേശം നൽകി. എന്നാൽ ഉത്തരവ് വിവാദമായതോടെ പിൻവലിച്ചു.

ബാറുകളുടെ ഉള്ളിൽ കയറി ആളുകളെ പിടികൂടരുതെന്നാണ് നിർദേശിച്ചതെന്നും എന്നാൽ ഉത്തരവ് തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതാണെന്നുമാണ് എസ്പിയുടെ വിശദീകരണം. ഇത്തരം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ് ഇറക്കിയതെന്നും എസ് പി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version