തെന്നിന്ത്യന്‍ താരമായിരുന്ന സൗന്ദര്യ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് 22 വര്‍ഷമാവുകയാണ്. ഇപ്പോഴിതാ സൗന്ദര്യയുടേത് അപകടമരണമല്ലെന്നുള്ള വാര്‍ത്തകളാല്‍ ടോളിവുഡില്‍ ആരോപണങ്ങള്‍ നിറയുകയാണ്.

മുതിര്‍ന്ന തെലുങ്ക് താരം മോഹന്‍ ബാബുവിനെതിരെയാണ് ആരോപണങ്ങള്‍. അടുത്തിടെ ചില കുടുംബ പ്രശ്നങ്ങളുടെ പേരിലാണ് മോഹന്‍ബാബു വാര്‍ത്തകളില്‍ ഇടംനേടുന്നത്. അതിലും ഗുരുതരമായ ഒരു ആരോപണമാണ് തെലുങ്കിലെ മുതിര്‍ന്ന നടനും നിര്‍മാതാവുമായ അദ്ദേഹത്തിനെതിരെ ഉയരുന്നിരിക്കുന്നത്.

