India
മോദിയുടെ ശ്രദ്ധ അധികാരം നേടുന്നതില്‍, അതിനായി വെറുപ്പിനെ പ്രോത്സാഹിപ്പിച്ചു: സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി മോദി വെറുപ്പിനെ പ്രോത്സാഹിച്ചു എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച് സോണിയ ഗാന്ധി രംഗത്ത് വന്നത്.