പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനിൽ കെട്ടിവച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ റിപ്പോർട്ട്. ശോഭാ സുരേന്ദ്രനും നഗരസഭയിലെ നാല് കൗൺസിലർമാരും സ്ഥാനാർത്ഥി സി കൃഷ്ണ കുമാറിനെതിരെ പ്രവർത്തിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്. കൊച്ചിയിൽ ഈയാഴ്ച ചേരുന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനു മുന്നോടിയായി തയ്യാറാക്കിയ റിപ്പോർട്ട് കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാറിന്‍റെ തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തമായിരിക്കെയാണ് തോൽവിയുടെ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനിൽ കെട്ടിവെച്ച് സംസ്ഥാന നേതൃത്വം റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.