കോഴിക്കോട്: സംസ്ഥാന ബി ജെ പിയില്‍ നേതൃമാറ്റ ചർച്ചകൾ സജീവമായെന്ന് വിവരം. കെ സുരേന്ദ്രൻ തുടരുമെന്നാണ് ഔദ്യോഗിക വിഭാഗത്തിൻ്റെ കണക്കുകൂട്ടൽ. നേതൃമാറ്റമുണ്ടെങ്കിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനും എം ടി രമേശും പരിഗണിക്കപ്പെടും.
വി മുരളീധരൻ അധ്യക്ഷപദവിയിൽ തിരിച്ചെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിച്ച കേരളത്തിന് ദേശീയനേതൃത്വം രണ്ടു മന്ത്രിമാരെ നൽകിയത് രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തൽ.