ഉപ്പും മുളകും പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങളിലിടം നേടിയ നടന്മാരായ എസ്.പി ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിലാണ് നടൻമാർക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തത്.
കേസ് വലിയ രീതിയിൽ വിവാദവും ചർച്ചയുമാകുമ്പോൾ ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റാണ് ചർച്ചയാകുന്നത്. ശ്രീകുമാറിനൊപ്പം പ്രണയാർദ്രമായി നിൽക്കുന്ന ചിത്രമാണ് സ്നേഹ പങ്കിട്ടത്.
ഞങ്ങൾ എന്നാണ് ഫോട്ടോയ്ക്ക് സ്നേഹ നൽകിയ ക്യാപ്ഷൻ. പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും വിമർശിച്ചും പരിഹസിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടു. കെട്ട്യോൻ പെട്ടുവല്ലേ..?കാര്യങ്ങൾ അറിയാൻ ഇട്ട പോസ്റ്റാണോ? എന്നാണ് ഒരാൾ ചോദിച്ചത്. യുഎസിൽ ആണൊന്ന് കാണിക്കാൻ ഇട്ടതാണോ. അവിടെ പോകുന്നതിന് മുമ്പായിരിക്കും ഇവൻ ഇങ്ങനെ ചെയ്തത് അല്ലേ എന്നിങ്ങനെ സർക്കാസം കലർത്തിയുള്ള കമന്റുകളുമുണ്ട്.