എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

മലപ്പുറത്തിന് എതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിന് എതിരായി വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നത്.

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന്റെ മുപ്പതാം വാർഷികാഘോഷമാണ് ചേർത്തല യൂണിയൻ സംഘടിപ്പിക്കുന്ന പരിപാടി. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ, പി പ്രസാദ്, വി എൻ വാസവൻ എന്നിവരും പങ്കെടുക്കും. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നതിൻ്റെ ഭാഗമായി കടപ്പുറത്തെ വ്യാപാര സ്ഥാപനങ്ങൾ ഇന്ന് മുഴുവൻ സമയം അടച്ചിടണമെന്ന് പോലീസ് നോട്ടീസ് നൽകിയതും വിവാദമായി.

