പാലാ: എസ്.എൻ.ഡി.പി . യോഗം മീനച്ചിൽ യൂണിയൻ യുവതി യുവാക്കൾക്കായി നടത്തുന്ന ഓൺലൈൻ വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സിന്‍റെ 75 മത് ബാച്ച് 2025 ഏപ്രിൽ 12, 13( ശനി, ഞായർ) തീയതികളിൽ ഓൺലൈനായി നടത്തപ്പെടുകയാണ്.

കുടും ബബന്ധങ്ങളുടെ പവിത്രതയും, കെട്ടുറപ്പും, സുരക്ഷിതത്വവും, ഉറപ്പാക്കുവാൻ ഉദ്ദേശിച്ച് നടത്തുന്ന ഈകോഴ്സിന്‍റെ ഉദ്ഘാടനം 12്ന് ശനിയാഴ്ച രാവിലെ 9 മണിക്ക് യൂണിയൻ കൺവീനർ എം ആർ ഉല്ലാസ് നിർവഹിക്കുന്നതാണ് .യോഗത്തിൽ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇടിക്കുന്നേൽ അധ്യക്ഷത വഹിക്കും. അനീഷ് പുല്ലുവേലി, കെജി സാബു, സി പി സുധീഷ് ചെമ്പൻകുളം, സജി കുന്നപ്പള്ളി, മിനർവ മോഹൻ, സംഗീതാ അരുൺ, അരുൺ കുളമ്പള്ളി, ഗോപകുമാർ, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിക്കും.
യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം സിറ്റി രാജൻ സ്വാഗതവും, ജോയിൻറ്കൺവീനർ കെ ആർ. ഷാജി നന്ദിയും പറയും കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ മാസം 10ന് മുമ്പായി ശാഖാ യോഗം സെക്രട്ടറിമാരുടെ മുഖേന 750 രൂപ ഫീസ് അടച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.(ഫോൺ.04822 212625) കുടുംബഭദ്രത എന്ന വിഷയത്തിൽ ശ്രീ രാജേഷ് പൊന്മലയൂം, മാതൃക ദമ്പതികൾ എന്ന വിഷയത്തിൽ ഡോക്ടർ ഗ്രേസ് ലാലും, സ്ത്രീ പുരുഷ മനഃശാസ്ത്രം എന്ന വിഷയത്തിൽ ഡോക്ടർ സുരേഷ് കുമാറും, ശ്രീനാരായണ ധർമ്മം എന്ന വിഷയത്തിൽ ശൈലജ രവീന്ദ്രനും, ശ്രീ പുരുഷ ലൈംഗികത, ഗർഭധാരണം, പ്രസവം, എന്നി വിഷയത്തിൽ ഡോക്ടർ ശരത് ചന്ദ്രനും രണ്ടുദിവസമായി നടക്കുന്ന ഈ ക്ലാസിന് നേതൃത്വം നൽകും സമാപന സമ്മേളനത്തിൽ യൂണിയൻ വൈസ് ചെയർമാൻ എ.ഡി സജീവ് വയല സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും
രാജേഷ് ശാന്തി, പി ജി പ്രദീപ്, പി ആർ രാജീവ് , ബ്രിക്സൺ മല്ലികശ്ശേരി എന്നിവർ പ്രസംഗിക്കും

