India
കടിച്ച പാമ്പിനെ കഴുത്തിലിട്ട് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തി യുവാവ്
പട്ന: ബിഹാറിൽ ചേനത്തണ്ടൻ പാമ്പിന്റെ കടിയേറ്റതിന് പിന്നാലെ കടിയേറ്റ പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തി യുവാവ്. ഭഗൽപൂരിലാണ് സംഭവം. പ്രകാശ് മണ്ഡൽ എന്ന യുവാവിനാണ് അണലി വിഭാഗത്തിൽ പെട്ട വിഷം കൂടിയ ചേനത്തണ്ടന്റെ കടിയേറ്റത്.എന്നാൽ പാമ്പിനെ വിട്ട് ആശുപത്രിയിലെത്തുന്നതിന് പകരം കടിച്ച പാമ്പിനെ കഴുത്തിലിട്ടായിരുന്നു യുവാവ് ചികിത്സക്കെത്തിയത്.
ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പാമ്പിനെ കണ്ടതോടെ ആശുപത്രിയിലെത്തിയ ജീവനക്കാരും രോഗികളും പരിഭ്രാന്തരായി. പ്രകാശിന്റെ കൈപിടിച്ച് നടത്തുന്ന ആളെയും ദൃശ്യങ്ങളിൽ കാണാം. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതിന് പിന്നാലെ പ്രകാശ് പാമ്പിനെ പിടിച്ച് നിലത്തു കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.