India

കടിച്ച പാമ്പിനെ കഴുത്തിലിട്ട് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തി യുവാവ്

പട്ന: ബിഹാറിൽ ചേനത്തണ്ടൻ പാമ്പിന്റെ കടിയേറ്റതിന് പിന്നാലെ കടിയേറ്റ പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തി യുവാവ്. ഭ​ഗൽപൂരിലാണ് സംഭവം. പ്രകാശ് മണ്ഡൽ എന്ന യുവാവിനാണ് അണലി വിഭാ​ഗത്തിൽ പെട്ട വിഷം കൂടിയ ചേനത്തണ്ടന്റെ കടിയേറ്റത്.എന്നാൽ പാമ്പിനെ വിട്ട് ആശുപത്രിയിലെത്തുന്നതിന് പകരം കടിച്ച പാമ്പിനെ കഴുത്തിലിട്ടായിരുന്നു യുവാവ് ചികിത്സക്കെത്തിയത്.

ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പാമ്പിനെ കണ്ടതോടെ ആശുപത്രിയിലെത്തിയ ജീവനക്കാരും രോ​ഗികളും പരിഭ്രാന്തരായി. പ്രകാശിന്റെ കൈപിടിച്ച് നടത്തുന്ന ആളെയും ദൃശ്യങ്ങളിൽ കാണാം. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയതിന് പിന്നാലെ പ്രകാശ് പാമ്പിനെ പിടിച്ച് നിലത്തു കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top