India

മദ്യപിച്ച് ലക്കുകെട്ട് വഴിയരികില്‍; ദേഹത്ത് ചുറ്റിവരിഞ്ഞ് മലമ്പാമ്പ്

Posted on

അമരാവതി: മദ്യലഹരിയില്‍ പാമ്പുകളുമായി മല്‍പ്പിടിത്തം നടത്തുന്നവരുടെ വാര്‍ത്തകളും വീഡിയോകളും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലുണ്ടായത്. മദ്യപിച്ച് ലക്കുകെട്ട് വഴിയരികിലിരിക്കുന്നയാളുടെ ദേഹത്ത് ചുറ്റിവരിയുന്ന മലമ്പാമ്പിന്റെ വീഡിയോ ആന്ധ്രപ്രദേശിലെ കുര്‍നൂലില്‍ നിന്നാണ് പുറത്തുവന്നിരിക്കുന്നത്. വഴിയരികിലിരിക്കുന്നയാളുടെ ദേഹത്തിലൂടെ പാമ്പ് കയറിയിറങ്ങുന്നതും ഇയാളെ ചുറ്റുന്നതും വീഡിയോയില്‍ കാണാം.

വീഡിയോയില്‍ കാണുന്നയാള്‍ ഒരു ലോറി ഡ്രൈവറാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാമ്പ് ഇയാളുടെ കഴുത്തില്‍ ചുറ്റിവരിയുന്നതും മടിയില്‍ ചുരുണ്ട് കിടക്കുന്നതും വീഡിയോയിലുണ്ട്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ അധികൃതര്‍ പാമ്പിനെ എടുത്ത് മാറ്റുകയായിരുന്നു.

യുവാവിന് പരിക്കുകളൊന്നുമില്ലെന്നും, പാമ്പിനെ സുരക്ഷിതമായി പിടികൂടിയെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version