ഹൈദരബാദ്: മദ്യപിച്ച് പൂസായ യുവതി ബസ് കണ്ടക്ടര്‍ക്ക് നേരെ പാമ്പിനെ എറിഞ്ഞു. വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ല് അടിച്ചുതകര്‍ത്ത ശേഷമാണ് കണ്ടക്ടറുടെ ദേഹത്തേക്ക് യുവതി പാമ്പിനെ വലിച്ചെറിഞ്ഞത്. സംഭവത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകീട്ട് തെലങ്കാനയിലെ വിദ്യാനഗറിലായിരുന്നു സംഭവം.
വ്യാഴാഴ്ച വൈകീട്ടാണ് യുവതി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന് നേരെ മദ്യക്കുപ്പി എറിഞ്ഞത്. ഇത് ചോദ്യം ചെയ്തതോടെ യുവതി കൈയിലെ ബാഗിലുണ്ടായിരുന്ന പാമ്പിനെ എടുത്ത് കണ്ടക്ടര്‍ക്ക് നേരെ എറിയുകായിരുന്നു. കണ്ടക്ടര്‍ ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെട്ടു. കൈകാണിച്ചിട്ടും ബസ് നിര്‍ത്താതാണ് യുവതിയെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയ കണ്ടക്ടര്‍ ബസ് നിര്‍ത്താത്തതാണ് പ്രകോപനത്തിന് കാരണമെന്നതില്‍ വസ്തുയില്ലെന്നും പറഞ്ഞു.
കണ്ടക്ടറുടെ പരാതിയില്‍ യുവതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ത്രീ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് പാമ്പിനെ പിടിക്കുന്നയാളാണെന്നും നാഗ് പഞ്ചമി യോടനുബന്ധിച്ച് അവര്‍ പാമ്പിനെ ബാഗില്‍ കൊണ്ടുപോകുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.