ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ വര്‍ഷവും പാമ്പു കടിയേറ്റു മരിക്കുന്നത് അന്‍പതിനായിരം പേരെന്ന് ബിജെപി അംഗം രാജീവ് പ്രതാപ് റൂഡി ലോക്‌സഭയില്‍. ലോകത്ത് ഏറ്റവുമധികം പേര്‍ പാമ്പു കടിയേറ്റു മരിക്കുന്നത് ഇന്ത്യയില്‍ ആണെന്നും റൂഡി പറഞ്ഞു.
ഓരോ വര്‍ഷവും 30 മുതല്‍ 40 ലക്ഷം വരെ ആളുകള്‍ക്കാണ് പാമ്പു കടിയേല്‍ക്കുന്നത്. ഇതില്‍ അന്‍പതിനായിരത്തോളം പേര്‍ മരിക്കുന്നു. ഇതില്‍ നല്ലൊരു പങ്കും ഒഴിവാക്കാവുന്നതാണെന്ന്, സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് റൂഡി പറഞ്ഞു.
ബിഹാര്‍ ആണ് രാജ്യത്തെ ഏറ്റവും ദരിദ്രമായ സംസ്ഥാനം. ദാരിദ്ര്യം കൊണ്ടും പ്രകൃതി ദുരന്തം കൊണ്ടും സംസ്ഥാനം ദുരിതത്തിലാണെന്ന്, ബിഹാറില്‍ നിന്നുള്ള അംഗമായ രാജീവ് പ്രതാപ് റൂഡി ചൂണ്ടിക്കാട്ടി.