തൃശൂര്‍: പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവരും വോട്ട് ചെയ്യിപ്പിക്കാനെത്തിയവരും അണലിയെ കണ്ട് ഭയന്നോടി.
തൃശൂര്‍ തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്‌നോളജി കോളജ് ഹാളില്‍ ഒരുക്കിയിരുന്ന 79ാമത് ബൂത്തിലാണ് അപ്രതീക്ഷിത അതിഥിയായി അണലിയെത്തിയത്. ഏകദേശം ആറടി നീളമുണ്ടായിരുന്നു അണലിക്ക്.
രാവിലെ 11 ഓടെയാണ് ബൂത്തിനുള്ളില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. ഉടന്‍ വനം വകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.