Health

ഉറങ്ങാൻ കഴിയുന്നില്ലേ? നല്ല ഉറക്കത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കൂ..

ജോലി കഴിഞ്ഞെത്തുന്ന അധികം ആളുകളും ആഗ്രഹിക്കുന്നത് സുഖമായി ഉറങ്ങണമെന്നായിരിക്കും. കുറഞ്ഞത് ആറ് മണിക്കൂറും മാക്‌സിമം എട്ട് മണിക്കൂറും ഒരു മനുഷ്യന്‍ ഉറങ്ങേണ്ടത് അത്യാവശ്യമാണെന്നാണ് പഠനങ്ങൾ പറയുന്നത്. നല്ല ഉറക്കം മനുഷ്യന്റെ മാനസികാരോഗ്യത്തിനും ഗുണം ചെയ്യും. എന്നാല്‍ നിങ്ങളില്‍ എത്ര പേര്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നുണ്ട്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാകാറില്ലേ. നല്ല ഉറക്കം കിട്ടുന്നതിനായി മെഡിറ്റേഷനും പാട്ടും കേട്ട് ഉറങ്ങുന്നവരും ഉണ്ട്, എന്നിട്ടും ഉറക്കം കിട്ടാത്തവ‍ർ നമുക്കിടയിലുണ്ട്. എന്നാൽ, ആരോഗ്യപരമായ ഉറക്കത്തിന് പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് നമ്മള്‍ കഴിക്കുന്ന ആഹാരം. രാത്രി സമയത്ത് ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് മനുഷ്യരുടെ ഉറക്കത്തെ ഇല്ലാതാക്കാന്‍ കാരണമാകും. എന്നാല്‍ ചില പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് നല്ല ഉറക്കം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു….

എരിവ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ താപനില കൂട്ടാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗ്യാസ്, ആസിഡ് റിഫ്‌ലക്‌സ് എന്നിവയിലേക്കും നയിച്ചേക്കും. ഇത് നെഞ്ചെരിച്ചല്‍ പോലുള്ള രോഗങ്ങള്‍ക്ക് വഴിവെച്ചെക്കാം.

രാത്രി കാലങ്ങളിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ…

1. വൈറ്റ് ബ്രെഡ്

ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള പദാര്‍ത്ഥമാണ് വൈറ്റ് ബ്രെഡ്. ഇത് പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. നല്ല ഉറക്കം നഷ്ടമാവുന്നതിന് കാരണമാകുകയും ചെയ്യും. കൂടാതെ ശരീരഭരം കൂടുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്.

2. ഐസ്‌ക്രീം

രാത്രി ഭക്ഷണത്തിന് ശേഷം ഐസ്‌ക്രീം കഴിക്കുന്നവരാണോ നിങ്ങള്‍? രാത്രിയില്‍ ഐസ്ക്രീം കഴിക്കാന്‍ കൊതിവരുമെങ്കിലും കഴിക്കാതിരിക്കുന്നതാണ് നല്ലത്. പഞ്ചാസാരയുടെ അളവും കൊഴുപ്പും ഐസ്‌ക്രീമില്‍ കൂടുതല്‍ ആണ്. അതുകൊണ്ട് തന്നെ രാത്രി സമയത്ത് ഐസ്‌ക്രീം കഴിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. ശരീരഭാരം കൂടുന്നതിനും കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മധുരം നിറഞ്ഞ പലഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നത് നല്ല ആരോഗ്യത്തോടൊപ്പം നല്ല ഉറക്കവും വാ​ഗ്ദാനം ചെയ്യുന്നു.

3. വറുത്ത ഭക്ഷണം:

രാത്രികാലങ്ങളില്‍ എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രെഞ്ച് ഫ്രൈകള്‍, പക്കോഡകള്‍, സമോസകള്‍, സ്പ്രിംഗ് റോളുകള്‍, രാത്രികാലങ്ങളില്‍ സമാനമായ ലഘുഭക്ഷണങ്ങള്‍ എന്നിവ പോലുള്ള വറുത്ത ഭക്ഷണങ്ങൾ കഴിക്കരുതെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. ഇതില്‍ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ഇത് ഉറക്കം ഇല്ലാതാക്കാന്‍ കാരണാമാവുകയും ചെയ്യുന്നു.

4. ചോക്ലേറ്റ്:

ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് ചോക്ലേറ്റ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. മില്‍ക്ക് ചോക്ലേറ്റില്‍ കാണുന്ന ഉയര്‍ന്നപഞ്ചസാരയുടെ അളവ് ഉറക്കം നഷ്ടപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മിൽക്ക് ചോക്ലേറ്റിൽ കാണപ്പെടുന്ന ഉയർന്ന പഞ്ചസാരയുടെ അംശമാണ് ഇതിന് കാരണം, ഇത് ഉറക്ക രീതിയെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ഡാർക്ക് ചോക്ലേറ്റിൽ തിയോബ്രോമിൻ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ഉറക്കത്തിലേക്ക് നീങ്ങുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യും. അതിനാൽ, ഉറങ്ങുന്നതിനുമുമ്പ് ചോക്ലേറ്റ് ഒഴിവാക്കുന്നത് രാത്രി ഉറക്കം ഉറപ്പാക്കാൻ നല്ലതാണ്.

നന്നായി ഉറങ്ങാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ….

1. ചൂടുള്ള പാൽ

ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് നമ്മളിൽ പലരുടെയും പതിവാണ്. എന്നാൽ ഇതിന് പിന്നിലെ ശാസ്ത്രത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ശരീരത്തിൽ സെറോടോണിൻ, മെലറ്റോണിൻ എന്നിവ ഉൽപ്പാദിപ്പിച്ച് ഉറക്കത്തെ പ്രേരിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്റ്റോഫാൻ പാലിൽ അടങ്ങിയിട്ടുണ്ട്. ഈ ഹോർമോണുകൾ നമ്മുടെ ഉറക്ക-ഉണർവ് ചക്രം നിയന്ത്രിക്കാനും വിശ്രമം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ആത്യന്തികമായി മികച്ച ഉറക്കത്തിലേക്ക് നയിക്കുന്നു. അതിനാൽ, നിങ്ങളുടെ രാത്രി ദിനചര്യയിൽ ചൂടുള്ള ഒരു ഗ്ലാസ് പാൽ ഉൾപ്പെടുത്തുന്നത് ഉറക്ക രീതി മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യും.

2. വാഴപ്പഴം:

ശരീരത്തിന് ഏറെ ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് പഴവർ​ഗത്തിൽപ്പെട്ടതാണ് വാഴപ്പഴം. നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന രണ്ട് പോഷകങ്ങളായ പൊട്ടാസ്യവും മഗ്നീഷ്യവും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ദിവസവും വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശോദന സു​ഗമമാക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് ഡോക്ട‍ർമാർ പറയുന്നത്.

3. ബദാം:

നമ്മൾ കഴിക്കുന്ന നട്സുകളിൽ ആരോ​ഗ്യ​ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് ബദാം. കുതിർത്ത ബദാം കഴിക്കുന്നത് പതിവാക്കുന്നത് നല്ലതാണ്. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉറങ്ങുന്നതിന് മുമ്പ് ദിനചര്യയിൽ ഒരു പിടി ബദാം കഴിക്കുന്നത് ഉൾപ്പെടുത്തുക. ബദാമിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. പേശികളെ വിശ്രമിപ്പിക്കാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ് ബദാം. ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തുന്നത് രാത്രിയിൽ നല്ല ഉറക്കം കൈവരിക്കാൻ സഹായിക്കും.

4. മത്തങ്ങ വിത്ത്:

മത്തങ്ങ വിത്തുകൾ വളരെ ചെറുതും ഭക്ഷ്യയോഗ്യമായ വിത്തുകളാണ്. അവ സുപ്രധാന പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും നിറഞ്ഞതാണ്. മത്തങ്ങ വിത്തുകളിലെ നാരുകൾ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം എന്നിവയും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ വിത്തുകൾ ആൻ്റിഓക്‌സിഡൻ്റുകളിൽ ഉയർന്നതാണ്. മാത്രമല്ല, ഇത് മൊത്തത്തിലുള്ള ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് പ്രമേഹത്തിന് അനുകൂലവുമാണ്. ഈ വിത്തുകൾക്ക് ക്യാൻസർ, വൃക്കയിലെ കല്ലുകൾ, ഉയർന്ന രക്തസമ്മർദ്ദം, മൂത്രാശയ അണുബാധ തുടങ്ങിയ രോഗങ്ങളെ എളുപ്പത്തിൽ ചെറുക്കാൻ കഴിയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top