Politics

കഴിഞ്ഞ തിരഞ്ഞെടുപ്പിന് കായവണ്ടിയിൽ 40 കോടിയെത്തി, ഹൈബി ഈഡൻ തനിക്കെതിരെ പ്രവർത്തിച്ചുവെന്നും സിമി റോസ്

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും ആരോപണങ്ങളുമായി സിമി റോസ് ബെൽ ജോൺ. ഹൈബി ഈഡൻ തനിക്കെതിരെ പ്രവർത്തിച്ചുവെന്ന് സിമി വികാരാധീനയായി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് കർണാടകയിൽ നിന്ന് കായവണ്ടിയിൽ 40 കോടി എത്തിയെന്നും അവർ ആരോപിച്ചു. പി ടി തോമസ് ആണ് തന്റെ ഗുരുവെന്ന് പറഞ്ഞ സിമി തന്നെ മാറ്റി നിർത്തിയതിൽ ഉമ തോമസിന് സങ്കടമുണ്ടന്നും കൂട്ടിച്ചേ‍ർത്തു. തന്നെ പുറത്താക്കി എന്ന അറിയിപ്പ് കിട്ടിയിട്ടില്ല. പാർട്ടിയിൽ നിന്ന് തന്നെ പിന്തുണക്കുന്നവർ ഒരുപാടുപേരുണ്ട്. അതിന്റെ തെളിവാണ് രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം. സിപിഐഎമ്മിനെ കൂട്ടുപിടിച്ചെന്ന വി ഡി സതീശന്റെ ആരോപണം തെറ്റാണ്.

ആരോപണം തെളിയിച്ചാൽ തല മുണ്ഡനം ചെയ്യും. കെപിസിസിയിൽ നടക്കുന്നത് പുറത്തുപറയാൻ കൊള്ളില്ല എന്ന് സതീശൻ പറഞ്ഞതിൽ അന്വേഷണം വേണം. മുതിർന്ന നേതാക്കൾ ഇരുന്ന രാജ്യസഭാ സീറ്റാണ് ജെബി മേത്തറിന് നൽകിയത്. ജെബി മേത്തറിനെ പത്തുവർഷത്തിനിടെ പൊതുരംഗത്ത് കണ്ടിട്ടില്ല. പരാതി നൽകിയ മഹനീയ വനിതകളുടെ ട്രാക്ക് റെക്കോർഡ് പരിശോധിക്കണമെന്നും പീഡന പരാതിയും തെളിവുകളും തന്റെ കയ്യിലുണ്ടെന്നും അവർ പറഞ്ഞു. മൂന്നു പേർക്കെതിരെ തെളിവുണ്ട്. ഷാനിമോൾ ഉസ്മാൻ പ്രതികരിക്കാത്തത് പേടിച്ചിട്ടാണ്. കെ സുധാകരനും ഭയമാണ്. പി എസ് സി അംഗമായിരുന്ന മറ്റുപലർക്കും ഇപ്പോഴും പദവി ഉണ്ട്. ദീപ്തി മേരി വർഗീസിന് നേതാക്കളുടെ പിന്തുണയുണ്ട്. ദീപ്തി മേരി വർഗീസിനോട് സംസാരിക്കാൻ താത്പര്യം ഇല്ല. തൃക്കാക്കരയിൽ ദീപ്തി വോട്ട് മാറ്റി കുത്തി എന്ന് ദല്ലാൾ നന്ദകുമാർ പറഞ്ഞിട്ടും മനനഷ്ടക്കേസ് കൊടുക്കാത്തത് എന്താണെന്നും സിമി ചോദിച്ചു.

അന്തസ്സും അഭിമാനവും ആഭിജാത്യവും ഉള്ള വനിതകൾക്ക് കോൺ​ഗ്രസിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് സിമി റോസ് ബെൽ ജോൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വകാര്യ ചാനലിൽ നടത്തിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ മുൻനിർത്തി കോൺഗ്രസ് സിമി റോസിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിമിയുടെ പരാമർശം. സിമി റോസ് ബെൽ ജോണിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പുറത്താക്കിയതായി കെപിസിസി ജനറൽ സെക്രട്ടറി എം ലിജു അറിയിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top