Kerala

സിമി റോസ്ബെലിന്‍റെ വെളിപ്പെടുത്തൽ ഗൗരവമുള്ളത്, അന്വേഷണം വേണം; ഡിവൈഎഫ്ഐ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിമി റോസ് ബെൽ നടത്തിയ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതാണെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ.

സിമി റോസ് ബെല്ലിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നിട്ടിതുവരെയും മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസും കോൺഗ്രസ് നേതൃത്വവും പ്രതികരിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വി ഡി സതീശനെ പോലെയുള്ള പ്രതിപക്ഷനേതാവ് കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

ഡിവൈഎഫ്ഐയുടെ ഫേസ്ബുക്ക് കുറിപ്പ്

കോൺഗ്രസിലെ കാസ്റ്റിംഗ് കൗച്ച്:പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എഐസിസി അംഗം സിമി റോസ് ബെൽ നടത്തിയ വെളിപ്പെടുത്തൽഅത്യന്തം ഗൗരവമുള്ളതാണ്. കോൺഗ്രസിൽ അവസരം കിട്ടാൻ ചൂഷണത്തിന് വഴങ്ങേണ്ട സ്ഥിതിയാണെന്നുംവിഡി സതീശൻ്റെ നേതൃത്വത്തിൽ ഒരു പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നു എന്നും സതീശൻ്റെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻചില കാര്യങ്ങൾക്ക് വഴങ്ങാത്തത് കൊണ്ട് പല സ്ഥാനങ്ങളിൽ നിന്നും തഴയപ്പെട്ടു എന്നും അവർ തുറന്നടിച്ചിരിക്കുകയാണ്. തന്നെക്കാൾ ജൂനിയർ ആയ ആളുകൾ എങ്ങനെ ഉയർന്ന സ്ഥാനങ്ങളിൽ എത്തപ്പെട്ടു എന്നും സിമി റോസ് ബെൽ വെളിപ്പെടുത്തിയിരിക്കുന്നു. സിമി റോസ് ബെല്ലിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നിട്ട് ദിവസം ഒന്ന് കഴിഞ്ഞിട്ടും മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസുംകോൺഗ്രസ് നേതൃത്വവും ഇതിൽ പ്രതികരിച്ചിട്ടില്ല. ആരോപണത്തിൻ്റെ പേരിൽMLA യുടെ രാജിക്കായി മുദ്രാവാക്യം വിളിക്കുന്ന കൂട്ടത്തിൽ സ്വന്തം സഹപ്രവർത്തകയുടെ പരാതി കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് പദവി എങ്കിലും രാജിവെക്കാൻപറയാനുള്ള കെല്പ് മഹിള കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും ഉണ്ടോ എന്നറിയണം. ധാർമികതയുടെ സ്റ്റഡി ക്ലാസ് സ്വന്തം പാർട്ടിയിൽ ആദ്യം എടുത്തിട്ട് പോരേ മറ്റ് പാർട്ടിയെ ഉപദേശിക്കൽ എന്ന് ചോദിക്കാൻ കോൺഗ്രസിൽ അന്തസുള്ളവർ തയ്യാറാവണം.പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിമി റോസ് ബെൽ ഉന്നയിച്ച ആരോപണത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും വി.ഡി.സതീശനെ പോലെയുള്ള പ്രതിപക്ഷനേതാവ് കേരളത്തിന് അപമാനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top