Kerala
പീഡനക്കേസ്; നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം
ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും
കോടതിയുടെ അനുവാദമില്ലാതെ കേരളം വിട്ടു പോകാൻ പാടില്ലെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയെയോ പരാതിക്കാരിയുടെ ബന്ധുക്കളെയോ സമീപിക്കാൻ പാടില്ല, കേസിലെ തെളിവുകൾ നശിപ്പിക്കരുത് ,അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം , തുടങ്ങിയ ആവശ്യങ്ങളും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.