Kerala

മാധ്യമങ്ങൾ ഉപദ്രവിക്കുന്നു, ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ്

Posted on

കൊച്ചി: മാധ്യമങ്ങള്‍ ഉപദ്രവിക്കുന്നുവെന്ന് ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ്. നടന്‍റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. തന്നെയും മകനെയും മാധ്യമങ്ങള്‍ പിന്തുടരുന്നുവെന്നാണ് പരാതി. തന്‍റെ നീക്കങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് ചോർത്തി നൽകിയതായും പരാതിയിലുണ്ട്.

ഡിജിപി പരാതി തുടർന്ന് കൊച്ചി സിറ്റി പൊലീസിന് കൈമാറി. നിലവിൽ നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ സിദ്ദീഖ് അ​ന്വേഷണം നേരിടുകയാണ്. കേസെടുത്തതിന് പിന്നാലെ സിദ്ദീഖിനെ കാണാനില്ലായിരുന്നു. പൊലീസിനൊപ്പം മാധ്യമങ്ങളും സിദ്ദീഖ് എവിടെയാണെന്ന് തിരഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version