Kerala
സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്ഐയെയും സിപിഐഎമ്മിനെയും രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്ഐയെയും സിപിഐഎമ്മിനെയും രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ.
എസ്എഫ്ഐ ഇങ്ങനെയൊക്കെ ക്യാമ്പസിൽ ചെയ്യുന്നത് പാർട്ടിയുടെയും നേതാക്കന്മാരുടെയും പിന്തുണ ഉള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. ഇങ്ങനൊരു വിഷയത്തിൽ കേന്ദ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.