കോട്ടയം: ഭാര്യയെ മതം മാറ്റിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. ട്വന്റിഫോർ ന്യൂസ് ചാനലിന്റെ ജനകീയ കോടതിയെന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഷോൺ ഇക്കാര്യം പറഞ്ഞത്. നടൻ ജഗതി ശ്രീകുമാറിന്റെ മകൾ പാർവതിയെയാണ് ഷോൺ ജോർജ്ജ് വിവാഹം കഴിച്ചിരിക്കുന്നത്.
‘‘എന്റെ അമ്മായി അച്ഛനും ഒരു പറ്റം ആളുകളും ചേർന്ന് നിർബന്ധിച്ച് എന്റെ ഭാര്യയെ മതം മാറ്റിയിരുന്നു. ക്രിസ്തിയാനിയാക്കിയാണ് അവളെ കല്യാണം കഴിച്ചത്. അന്ന് അതിന്റെ ഗൗരവം എനിക്ക് മനസിലായിരുന്നില്ല. അവളോടുള്ള സ്‌നേഹം കൊണ്ട് കല്യാണം കഴിക്കുന്ന കാര്യമേ ഞാൻ ചിന്തിച്ചിരുന്നുള്ളു. പിന്നീട് എനിക്ക് മനസിലായി, ലോകത്തെ ഏറ്റവും വലിയ തെറ്റ് നിർബന്ധിത മതപരിവർത്തനമാണ്. അവൾ എന്നെയാണ് സ്‌നേഹിച്ചത്. ഇന്നെന്റെ ഏറ്റവും വലിയ വേദന ഭാര്യയെ മതം മാറ്റിയതാണ്’‘ – ഷോൺ ജോർജ് പറഞ്ഞു.
2007 ലായിരുന്നു മകൾ പാർവതിയും ഷോൺ ജോർജും തമ്മിൽ വിവാഹിതരാകുന്നു. ജഗതിയുടെ നിർദേശപ്രകാരമാണ് പാർവതി ഷോണിനെ മതം മാറ്റിയതെന്ന് പി.സി ജോർജ് നേരത്തെ പറഞ്ഞിട്ടുണ്ട്.