Kerala

നടക്കാനിറങ്ങവെ ഷൂസിനകത്ത് പാമ്പ്; കടിയേറ്റ യുവാവ് ആശുപത്രിയിൽ

Posted on

പാലക്കാട്: ഷൂസിനുള്ളിൽനിന്ന് പാമ്പ് കടിയേറ്റയാൾ ചികിത്സയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി കരീമിനാണ് കടിയേറ്റത്. പ്രഭാത സവാരിക്കിറങ്ങാന്‍ ഷൂസിടുന്നതിനിടെ ഷൂസിനുള്ളിലുണ്ടായിരുന്ന വിഷ പാമ്പ് കടിക്കുകയായിരുന്നു. പതിവ് പോലെ നടക്കാനിറങ്ങുമ്പോൾ സിറ്റൗട്ടിലുണ്ടായിരുന്ന ഷൂ ധരിച്ചതായിരുന്നു. ഉടൻ കാലിൽ എന്തോ കടിച്ചതായി തോന്നുകയും ഷൂ അഴിച്ചപ്പോൾ ചെറിയ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു.

ഇദ്ദേഹത്തെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള കരീമിന്‍റെ നില തൃപ്തികരമാണ്. അണലിയാണ് കരീമിനെ കടിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version