തിരുവനന്തപുരം: വെൽഡിങ്ങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടാക്കട സ്വദേശി അനീഷ് (32)ആണ് മരിച്ചത്. ശ്രീകാര്യത്ത് വെൽഡിങ്ങ് ജോലി ചെയ്യുന്നതിനിടെ ഇന്ന് വൈകുന്നേരമാണ് ഷോക്കേറ്റത്.

ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാക്കടയിൽ വെൽഡിങ് വർക് ഷോപ്പ് നടത്തി വരികയായിരുന്നു അനീഷ്.


