Kerala

കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

Posted on

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും . കെ സി വേണു​ഗോപാലും , ആരിഫും, കരിമണൽ കർത്തയും , വീണാ വിജയനും ഒന്നാണ്. കെ സി വേണു​ഗോപാലിന്റെ അനധികൃത പണസമ്പാദനത്തെക്കുറിച്ച് പരാതി കൊടുത്തത് ദേശീയ ഏജൻസിക്ക് മുൻപാകെ അവതരിപ്പിച്ചിരുന്നു.

കെജ്രിവാളിനേയും. ചിതംബരത്തിനേയും അന്വേഷണത്തിനൊടുവിൽ ജയിലിൽ അയയ്ക്കാൻ സാധിച്ചുവെങ്കിൽ കെ സി വേണു​ഗോപാലിനേയും അഴികൾക്കുള്ളിലാക്കാനുള്ള പദ്ധതികളുണ്ട്. വീണയുടെ എക്സാലോജിക്ക് കേസും രാജസ്ഥാനിലെ മൈനിങ്ങ് കേസിലും ബന്ധം വരുന്നു.

ഞാനൊരു ആരോപണം ഉന്നയിച്ചാൽ 24 മണിക്കൂറിനുള്ളിൽ കേസ് കൊടുക്കണം 24 മണിക്കൂറിനുള്ളിൽ കേസ് കൊടുത്തില്ല എന്ന് മാത്രമല്ല അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി ഈ മേജർ മൈനിങ്ങിന് ആലപ്പുഴ തീരത്തെ ഉപയോഗപ്പെടുത്തിത്തരാം എന്ന് പറഞ്ഞുകൊണ്ട് എഴുതിയ കത്തുണ്ട് അന്നത്തെ മുഖ്യമന്ത്രിയുടെ തീരുമാനമുണ്ട് 18 ദിവസം കെസി വേണുഗോപാലി ഇരുന്നും കിടന്നും നിന്നും ആലോചിച്ചിട്ടാണ് എനിക്കെതിരെ കോടതി പോയിട്ടുള്ളത് 18 ദിവസം കൊണ്ട് സെക്രട്ടറിയേറ്റിൽ ഫയലുകൾ കാണാതായി. കെസി വേണു​ഗോപാലിനുവേണ്ടി പിണറായി മുക്കി.

എന്റെ പദ്ധതികൾ എന്് എന്നതിലല്ല, വിഷയത്തെക്കുറിച്ച് നന്നായി പഠിച്ചിട്ടാണ് ഞാൻ ഇതിലേക്ക് വന്നത്. അതുകൊണ്ടുതന്നെ എന്നെ കൊല്ലാനോ, പെട്ടി നിറയെ പണം കാണിച്ച് സ്വാധിനിക്കാനും കഴിയില്ലായെന്നും ശോഭാ സുരേന്ദ്രൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version