Kerala

ആരോപണങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ശോഭാ സുരേന്ദ്രന്‍; തന്നെ വീട്ടിലിരുത്താം എന്ന് ആരും കരുതേണ്ട

കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും വിവാദമാക്കിയത് താനല്ലെന്ന് ശോഭാ സുരേന്ദ്രന്‍. വെറുതെ ആരോപണം ഉന്നയിച്ച് തന്നെ വീട്ടിലിരുത്താമെന്ന് ആരും കരുതേണ്ടെന്നും ശോഭാ സുരേന്ദ്രന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ കേരളത്തില്‍ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നത് പിണറായി വിജയനാണ്.

എന്റെ ജീവിതം വച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ല. കൊടകര കുഴല്‍പ്പണ ആരോപണം കത്തിച്ച സതീഷിനു പിന്നില്‍ താനാണ് എന്ന രീതിയില്‍ വാര്‍ത്ത വരുന്നു. തനിക്കെതിരായ ആരോപണം തെറ്റാണ്.”

 

Also Read: കൊടകര കുഴല്‍പ്പണക്കേസില്‍ ഇന്ന് സ​തീ​ഷി​ന്‍റെ മൊ​ഴി എടുക്കും; ബിജെപിയെ വെട്ടിലാക്കി പുനരന്വേഷണം

സതീഷന്‍റെ ഫോണ്‍ വിശദാംശങ്ങള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ കഴിയും. ആ രീതിയില്‍ ശ്രമിച്ചാല്‍ തന്നെ ആരാണ് സതീഷിനു പിന്നില്‍ എന്ന് തിരിച്ചറിയാന്‍ കഴിയും.” – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ ബിജെപി മുന്‍ തൃശൂര്‍ ഓഫീസ് സെക്രട്ടറി സതീഷിന് ശോഭാ സുരേന്ദ്രനുമായി അടുത്ത ബന്ധമുണ്ടെന്നുള്ള പ്രചരണം നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശോഭ രംഗത്തുവന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top