ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ ജയിലിൽ അടച്ചതിൽ വിഷമമുണ്ടെന്ന് ബിഗ് ബോസ് താരം ഷിയാസ് കരീം.
ബോഡി ഷെയ്മിങ് നടത്തിയതിന്റെ പേരിൽ ഒരാളെ ജയിലിൽ അടയ്ക്കേണ്ട കാര്യമുണ്ടോ എന്നാണ് ഷിയാസ് ചോദിക്കുന്നത്. ബോചെയുടെ സ്വഭാവം അങ്ങനെയാണ് അദ്ദേഹം മാപ്പ് ചോദിച്ചതുകൊണ്ട് ഹണി റോസ് വിട്ടുവീഴ്‌ച ചെയ്യേണ്ടതായിരുന്നു.
രണ്ടു വ്യക്തികളെയും വിളിച്ചിട്ട് ഇനി ഇത് ആവർത്തിക്കരുത് എന്നൊരു താക്കീത് കൊടുത്തു വിടുന്ന ഒരു കേസേ ഉള്ളൂ. സ്ത്രീകൾ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. ഇതിൽ ബോചെയുടെ ഭാഗത്തും ഹണി റോസിന്റെ ഭാഗത്തും തെറ്റുണ്ടെന്നും ഷിയാസ് പറഞ്ഞു.