നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വിന്‍സി അലോഷ്യസിന്റെ ആരോപണം ചർച്ച ചെയ്യുന്നതിനിടെ ഷൈനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി അപര്‍ണ ജോണ്‍സൺ. സിനിമാ സെറ്റില്‍ വച്ച് ഷൈനില്‍ നിന്ന് മോശമായ പെരുമാറ്റമുണ്ടായെന്നാണ് പുതുമുഖ നടിയുടെ വെളിപ്പെടുത്തല്‍. ഷൈനെതിരെ ആദ്യം പരാതി ഉന്നയിക്കുമ്പോള്‍ തന്നെ വിന്‍സി അലോഷ്യസ് തനിക്ക് മാത്രമല്ല മറ്റൊരു നടിയ്ക്കും മോശം അനുഭവമുണ്ടായെന്ന് സൂചിപ്പിച്ചിരുന്നു.

“വിൻസിയുടെ അനുഭവം നൂറ് ശതമാനം ശരിയാണ്. ഞാനും ഒപ്പമുള്ളപ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്. മയക്കുമരുന്നാണോ അതെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്‌ക്ക് കൈമാറിയിട്ടുണ്ട്. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ എന്നോടും മോശമായി പെരുമാറിയിട്ടുണ്ട്”.

ലൈംഗികചുവയോടുള്ള മോശമായ സംസാരമായിരുന്നു ഷൈനിന്റേത്. ഷൂട്ടിംഗിനിടയിൽ ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. ഷൂട്ടിംഗ് സമയത്ത് തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നു. പരാതിയിൽ ഐസി ഉടനെ പരിഹാരമുണ്ടാക്കിയിരുന്നെന്നും നടി പറഞ്ഞു.

