ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപീകരിച്ചു. സെൻട്രൽ എസി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.

നോർത്ത് സിഐ ഡാൻസാഫ് സംഘം സൈബർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പ്രത്യേക സംഘത്തിൽ ഉൾപ്പെടും. ബാങ്ക് അക്കൗണ്ട്, ഫോൺ രേഖകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ തുടരുന്നു.
ഇന്ന് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വീണ്ടും പരാതി വന്നു. പുതുമുഖ നടിയാണ് പരാതി നൽകിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വച്ച് നടൻ ലൈംഗീകചുവയോടെ മോശമായി പെരുമാറിയെന്നാണ് പരാതി.

