Kerala

ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കി, ആദ്യ പ്ലാന്‍ പൊളിഞ്ഞപ്പോള്‍ കഷായത്തില്‍പ്പിടിച്ചു; ചില്ലറക്കാരിയല്ല ഗ്രീഷ്മ

Posted on

ഷാരോണ്‍ കൊലപാതകക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ഇതിന് മുന്‍പും കൊമുകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കിയാണ് ആദ്യം കൊലപാതകശ്രമം നടത്തിയത്. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഇത് നടപ്പിലാക്കിയെങ്കിലും പദ്ധതി പാളിപ്പോവുകയായിരുന്നു.

ജ്യൂസിന് കയ്പ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ തുപ്പിക്കളഞ്ഞതോടെയാണ് ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടത്. ഇതിനു പിന്നാലെയാണ് കഷായത്തില്‍ വിഷം കലര്‍ത്തിനല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. അതിനായാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയതും.

ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മയ്ക്ക് ഉയര്‍ന്ന സാമ്പത്തികനിലയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെയാണ് പ്രതി കൊലപാതകത്തെ കുറിച്ച് പ്ലാന്‍ ചെയ്യുന്നത്. പല കള്ളങ്ങള്‍ പറഞ്ഞിട്ടും ഷാരോണ്‍ ബന്ധത്തില്‍നിന്ന് പിന്മാറിയില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സംഭവദിവസം ഷാരോണുമായി സെക്സ് ചാറ്റ് ചെയ്തതിന് ശേഷം ലൈംഗികബന്ധത്തിനായാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഷാരോണ്‍ വീട്ടിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിവെച്ചിരുന്നു.

തുടര്‍ന്ന് ഒരുഗ്ലാസ് കഷായം ഷാരോണിനെകൊണ്ട് കുടിപ്പിച്ചു. കഷായം കുടിച്ച് വീടിന് പുറത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ച് അവശനായാണ് പുറത്തുകാത്തിരുന്ന സുഹൃത്തിന്റെ അടുത്തെത്തിയത്. ഈ വാട്സാപ്പ് ചാറ്റിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

2022 ഒക്ടോബര്‍ പതിനാലിനാണ് ഷാരോണ്‍ രാജ് കൊല്ലപ്പെട്ടത്. പട്ടാളക്കാരനെ കല്ല്യാണം കഴിക്കുക എന്ന ലക്ഷ്യത്തോടെ കോളേജ് വിദ്യാര്‍ത്ഥിനിയായ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാന്‍ വേണ്ടി കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ച കാമുകന്‍ ഷാരോണ്‍ രാജ് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version