ഷാർജ: അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. 44 പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഷാർജ അൽ നഹ്ദയിലെ താമസകെട്ടിടത്തിനാണ് തീപിടിച്ചത്.
വ്യാഴാഴ്ച്ച രാത്രിയാണ് താമസ സമുച്ചയത്തിൽ തീപിടിത്തമുണ്ടായത്. സാരമായി പരിക്കേറ്റ 17 പേർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. 18 കുട്ടികൾ ഉൾപ്പെടെ 156 താമസക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതയാണ് വിവരം. 750 അപ്പാർട്ട്‌മെൻ്റുകൾ ഉൾപ്പെടെ 39 നിലകളാണ് കെട്ടിടത്തിലുള്ളത്.