Kerala
ഷാജു തുരുത്തൻ പാലാ നഗരസഭാ ചെയർമാൻ
L
പാലാ: പാലാ നഗരസഭാ ചെയർമാനായി എൽ.ഡി.എഫിലെ ഷാജു തുരുത്തൻ (കേരള കോൺ.(എം) തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് നടന്ന കൗൺസിൽ യോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്.
ഷാജുവിന് I7 വോട്ട് ലഭിച്ചു.
ആൻ്റോ പടിഞ്ഞാറേക്കര പേർ നിർദ്ദേശിച്ചു. രാജി വച്ചചെയർപേഴ്സൺ ജോസിൻ ബിനോ പിന്താങ്ങി.
എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ വി.സി.പ്രിൻസി ന് 9 വോട്ടും ലഭിച്ചു . തെരഞ്ഞെടുപ്പുയോഗത്തിൽ പാലാ ഡി.ഇ.ഒ പി.സുനിജ വരണാധികാരിയായിരുന്നു.
മുൻധാരണ അനുസരിച്ച് എൽ.ഡി.എഫിലെ ജോസിൻ ബിനോരാജി വച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.വരണാധികാരി സത്യവാചകം ചൊല്ലി കൊടുത്തു.
നഗരസഭാ ഒന്നാം വാർഡ് കൗൺസിലറാണ് ഷാജു.1987 മുതൽ 27 വർഷമായി നഗരസഭാ കൗൺസിലറാണ്നിരവധി തവണ വിവിധ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.നിലവിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.
കേരള കോൺ.(എം) സംസ്ഥാന കമ്മിറ്റി അംഗമായ ഷാജു കെ.എസ്.സി, യൂത്ത്ഫ്രണ്ട് എന്നിവയിലൂടെയാണ് പൊതുരംഗത്തേയ്ക്ക് വന്നത്.
വിദ്യാർത്ഥി കാലഘട്ടത്തിൽ കോളജ് യൂണിയൻ കൗൺസിലർ, ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹി കൂടിയാണ്.
ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡണ്ട്, ട്രാവൻകൂർ ടൂറിസം സൊസൈറ്റി പ്രസിഡണ്ട്, പാലാഴി ആഗ്രോ ഫാം ടൂറിസം സൊസൈറ്റി, സ്റ്റേറ്റ് കോ-ഓപ് റേറ്റീവ് ടയർ ഫാക്ടറിഭരണ സമിതി അംഗവുമാണ് ഷാജു.
ഭാര്യ മുൻ നഗരസഭാ ചെയർപേഴ്സൺ അഡ്വ. ബെറ്റി ഷാജു.
കൗൺസി ഹാൾ നിറഞ്ഞ് ഷാജുവിൻ്റെ സുഹൃത്തുക്കൾ എത്തിയിരുന്നു.ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ഷാജു തുരുത്തന് നഗരസഭാ ഹാളിൽ സ്വീകരണം നൽകി. വൈസ് ചെയർപേഴ്സൺ ലീന സണ്ണി അദ്ധ്യക്ഷത വഹിച്ചു.ആൻ്റോ പടിഞ്ഞാറേക്കര ,ജോസിൻ ബിനോ, സാവിയോ കാവുകാട്ട്, പി.എം.ജോസഫ്, ജോസ് ടോം, പ്രൊഫ.സതീശ് ചൊള്ളാനി, പി.കെ.ഷാജകുമാർ, ഫിലിപ്പ് കുഴികുളം, ബെന്നി മൈലാടൂർ, സി.പി.ചന്ദ്രൻ നായർ, ബേബി ഉഴുത്തുവാൽ, ജോർജ്കുട്ടി ആഗസ്തി, റോബിൻ. കെ.അലക്സ്, ബെന്നി മുണ്ടത്താനം ,പീറ്റർ പന്തലാനി, രാജേഷ് വാളി പ്ലാക്കൽ, ബിജു പാലൂപടവൻ, ബൈജു കൊല്ലം പറമ്പിൽ, ബിജോയി മണർകാട്ട്, ബിജി ജോജോ,
എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു.