Kerala
സ്വന്തം ചിലവിൽ അപകട കെണിക്ക് പരിഹാരം കണ്ട് പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ
പാലാ: പണ്ടൊക്കെ തുരുത്തൻ പിന്നെ പിന്നെയാ ഇപ്പോളോ കൂടെ കൂടെയാ ,പാലാ കുരിശ് പള്ളി കവലയിലെ ഗ്രില്ല് തുരുമ്പിച്ച് ആ വിടവിൽ കൂടി വീണ് ഒരു വിദ്യാർത്ഥിനിക്ക് അപകടവും പറ്റിയത് വാർത്ത ആയിരുന്നു.എന്നാൽ ഉദ്യോഗവൃന്ദം ഉണ്ടോ ഉണരുന്നു. ആര് കുഴിയിൽ വീണാലും ഞങ്ങൾക്ക് ശമ്പളം കിട്ടും എന്ന ദാർഷ്ട്യത്തിലാണ് പി.ഡബ്ളിയു ഡി ഉദ്യോഗസ്ഥൻമാർ .
പറഞ്ഞ് പറഞ്ഞ് മടുത്തപ്പോൾ തുരുത്തനും അരിശം വന്നു. എത്രയെന്ന് വച്ചാ പറയുന്നത് ,എന്നാൽ പരാതി പരിഹരിക്കാമോ എന്നൊന്ന് നോക്കണമല്ലോ
സ്വന്തം ചിലവിൽ അപകട കെണിക്ക് പരിഹാരം കണ്ട് പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ. കൂടെ കൗൺസിലർ ബൈജു കൊല്ലമ്പറമ്പിലും .
കഴിഞ്ഞ ഒരു മാസം മുൻപ് വീദ്യാർത്ഥിനിയുടെ കാൽ കുഴിയിൽ വീണ് പരിക്കുപറ്റിയതിനേ തുടർന്ന് റിവർവ്യൂ റോഡ്- കുരിശുപള്ളി കവലയിലെ ഗ്രിൽ PWDയെ അറിയിച്ചിട്ടും നടപടി വൈകുന്നതിനാൽ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ സ്വന്തം ചിലവിൽ ഗ്രിൽ വെൽഡ് ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കി.
നഗരസഭാ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൽ ബൈജു കൊല്ലംപറമ്പിലും അദ്ദേഹത്തിന്നൊപ്പം എത്തിയിരുന്നു. സങ്കേതിക കാരണങ്ങൾ നിരത്തി പിഡബ്ല്യുഡി വെൽഡിങ്ങ് ജോലികൾ വൈകിപ്പിച്ച സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയെ കരുതിയാണ് താൻ സ്വന്തം ചിലവിൽ പ്രശ്നപരിഹാരത്തിന് ശ്രമിച്ചതെന്ന് ഷാജു വി തുരുത്തൻ പറഞ്ഞു.
പെട്ടെന്ന് തീരുമാനമെടുക്കുന്നയാളാണ് ഷാജു തുരുത്തൻ ഇക്കഴിഞ്ഞ ദിവസം ജോസ് കെ മാണിയെ അപഹസിച്ച് ഫ്ളക്സ് ബോർഡ് ഉയർന്നപ്പോൾ ഒന്നും താമസിച്ചില്ല. തുരുത്തൻ ആ ഫ്ളക്സ് വലിച്ച് പറിച്ച് കത്തിച്ചു.ഇക്കഴിഞ്ഞ ദിവസം യു.ഡി.എഫ് പ്രവർത്തകരുമായി സംഘർഷമുണ്ടായപ്പോഴും യൂത്ത്ഫ്രണ്ട് കാർ വിളിച്ചതെയുള്ളൂ അപ്പോഴെ സ്ഥലത്ത് വന്ന് എന്നാ തൊടങ്ങിയേക്കാം പിള്ളേരെ എന്ന് പറഞ്ഞ് കൂടെ കൂടി.
കൗൺസിലർ ബിന്ദു മനുവിൻ്റെ വാർഡിലെ ബാലവാടിയിലേക്ക് പോകുന്ന ഇട വഴി സ്വകാര്യവൃക്തി വലിയ കോൺക്രീറ്റ് കട്ട വച്ച് അടച്ചപ്പോൾ ബിന്ദു മനുവും ,സ്ഥലത്തെ പൊതു പ്രവർത്തകൻ ടോണി തൈപറമ്പനും നോക്കി നിൽക്കെ സ്ഥലത്ത് വന്ന തുരുത്തൻ സ്വകാര്യ വ്യക്തിയോട് പറഞ്ഞു. നാട്ടുകാരോട് അധികം കളിക്കല്ലെ കളിച്ചാൽ കളി പാളും ആ കല്ല് ഞങ്ങൾ എടുത്ത് മാറ്റുവാ കേട്ടോടോ .അതാണ് പാലാ മുൻസിപ്പൽ ചെയർമാൻ ജനക്ഷേമ തൽപ്പരൻ ഷാജു വി തുരുത്തൻ.