Kerala
എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗമായ ഷാഹിന മണ്ണാര്‍ക്കാടിന്റെ ആത്മഹത്യയില്‍ ഞെട്ടി നേതാക്കളും പ്രവര്‍ത്തകരും
എഐവൈഎഫ് ജില്ലാ കമ്മറ്റി അംഗമായ ഷാഹിന മണ്ണാര്‍ക്കാടിന്റെ ആത്മഹത്യയില്‍ ഞെട്ടിയിരിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും.
ഇന്ന് രാവിലെ മണ്ണാര്‍ക്കാട് വടക്കും മണ്ണത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷാഹിനയെ കണ്ടെത്തിയത്. 31 വയസ്സായിരുന്നു. എടേരം മൈലം കോട്ടില്‍ സാദിഖിന്റെ ഭാര്യയാണ്.
ഇന്നലെ വൈകുന്നേരം വരെ പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നു ഷാഹിന. ആത്മഹത്യ ചെയ്യാന്‍ മാത്രം എന്തെങ്കിലും പ്രശ്‌നമുള്ളതായി സഹപ്രവര്‍ത്തകര്‍ക്ക് അറിവില്ല. അതുകൊണ്ട് തന്നെ ആകെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. അസ്വാഭാവിക മരണത്തിന് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.